Categories
Film News

മലയുടെ മേലേക്കാവില്‍ : ഇന്റര്‍നാഷണല്‍ ലോകല്‍ സ്‌റ്റോറിയില്‍ നിന്നും പുതിയ ഗാനം

ഹരീശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോകല്‍ സ്‌റ്റോറിയില്‍ നിന്നും പുതിയ ഗാനമെത്തി. മലയുടെ മേലേക്കാവില്‍ എന്നു തുടങ്ങുന്ന ഗാനം ഒരു ഫാസ്റ്റ് ഫെസ്റ്റിവല്‍ മൂഡ് ട്രാക്കിലാണുള്ളത്. നാദിര്‍ഷ സംഗീതമൊരുക്കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് അഫ്‌സല്‍ ആണ്. രാജീവ് ആലുങ്കല്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

രഞ്ജിത്, ഏബന്‍, സനീഷ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ സിനിമ മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ്. യുവാക്കളും പ്രശസ്തരുമായ ഒട്ടേറെ താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു.

malayude melekavil song from An International local story

രാഹുല്‍ മാധവ്, ദീപക് പാറമ്പോള്‍, മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ബിജു കുട്ടന്‍, സലീം കുമാര്‍, സുരേഷ് കൃഷ്ണ, നന്ദു, ജാഫര്‍ ഇടുക്കി, ടിനി ടോം, കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം സുരഭി സന്തോഷ്, നമിത, കുഞ്ചന്‍, ബൈജു സന്തോഷ് തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് സിനിമയില്‍.
ആല്‍ബി സിനിമാറ്റോഗ്രാഫറായെത്തുന്ന സിനിമയുടെ സംഗീതം ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. എം ഷിജിത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്ന് എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.