ബിജു മേനോന്റെ പുതിയ സിനിമ ആദ്യരാത്രിയില്‍ നിന്നും പുതിയ ഗാനമെത്തി. ഞാനെന്നും എന്നു തുടങ്ങുന്ന ഗാനരംഗത്ത് അജു വര്‍ഗ്ഗീസും അനശ്വര രാജനും ബാഹുബലിയും ദേവസേനയുമായെത്തുന്നു. ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. ആന്‍ ആമി, രഞ്ജിത് ജയരാമന് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജിബു ജേക്കബ്, ബിജു മേനോന് ടീം വെള്ളിമൂങ്ങ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കകുയാണ് ആദ്യരാത്രിയില്‍. ആദ്യ ചിത്രം പോലെ തന്നെ മുഴുനീള എന്റര്ടെയ്നര് ആയിരിക്കും പുതിയ സിനിമയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജു മേനോനൊപ്പം അജു വര്‍ഗ്ഗീസ്, അനശ്വര രാജന്, വിജയരാഘവന്, ശ്രീലക്ഷ്മി, പോളി വല്സന്, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, സ്നേഹ ബാബു, ബിജു സോപാനം, ജതാവേദ്, അല്‍ത്താഫ് മനാഫ്, അശ്വിന്, ചെമ്പില്‍ അശോകന് എന്നിവരും സിനിമയിലുണ്ട്.
ഷാരിന്, ജെബിന് എന്നിവര്‍ ചേര്‍ന്ന് എഴുതിയിരിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ഇഎസ് സൂരജ്, സിനിമാറ്റോഗ്രാഫി സാദിഖ് കബീര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്നു.
സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബറില്‍ സിനിമ തിയേറ്ററുകളിലേക്കെത്തും.