Categories
Film News

ഷെയ്ൻ നി​ഗം ചിത്രം വെയിൽ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

റിലീസ് ഏറെ വൈകിയ ഷെയ്ൻ നി​ഗം ചിത്രം വെയിൽ അവസാനം റിലീസിനൊരുങ്ങുന്നു. ജനുവരി 28ന് ചിത്രം റിലീസ് ചെയ്യുന്നു. നവാ​ഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ജോബി ജോർജ്ജ്, ​ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ആണ്.

സിദ്ദാർത്ഥ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രയിലർ നൽകുന്ന സൂചനകൾ. അങ്കമാലി ഡയറീസ് ഫെയിം മെറിൻ ജോസ് പൊട്ടക്കൽ, ജെയിംസ് എലിയ, ഷൈൻ ടോം ചാക്കോ, ശ്രീരേഖ, സുധി കൊപ്പ എന്നിവർ സഹതാരങ്ങളായെത്തുന്നു. 51ാമത് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശ്രീരേഖ സ്വന്തമാക്കിയിരുന്നു.