സൗബിന് ഷഹീറും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വെര്ഷന് 5.25 പുതിയ പോസ്റ്റര്‍ പുറത്തിറക്കി. മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത പോസ്റ്ററില്‍ സിനിമയില്‍ സൗബിന്റെ നായികയായെത്തുന്ന കെന്റി സിര്ഡോയാണെത്തുന്നത്.
മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ്. ബോളിവുഡ് ചിത്രങ്ങളായ ഫോഴ്സ്, മര്‍ദ് കോ ദര്‍ദ് നഹി ഹോത, ബദായി ഹോ എന്നീ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നു.
സനു ജോണ്‍ വര്‍ഗ്ഗീസ്, കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, വസീര്‍, വിശ്വരൂപം സീരീസ് തുടങ്ങിയ ചിത്രങ്ങളിലെ ക്യാമറ ചെയ്ത വ്യക്തി, ബിജിബാല്‍ സംഗീതം, സൈജു ശ്രീധരന് എഡിറ്റിംഗ് എന്നിവരാണ്.
സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു എന്നിവരും സിനിമയില്‍ എത്തുന്നു. ചിത്രം നവംബര്‍ 8ന് റിലീസ് ചെയ്യുകയാണ്.