Categories
Film News

അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനത്തിൽ ഒറ്റ് പുതിയ പോസ്റ്ററെത്തി

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ടീം ഒന്നിക്കുന്ന തമിഴ് -മലയാളം സിനിമയാണ് ഒറ്റ്. തീവണ്ടി ഫെയിം ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന സിനിമ തമിഴിൽ രണ്ട​ഗം എന്ന പേരിലെത്തുന്നു. കഴിഞ്ഞ ദിവസം അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനത്തിൽ അണിയറക്കാർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അരവിന്ദ് സ്വാമി സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ പോസ്റ്ററിലെത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ തികച്ചും സ്റ്റൈലിഷായിട്ടുള്ള ലുക്കിലാണെത്തിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ പോസ്റ്റർ ഷെയർ ചെയ്ത് കൊണ്ട് സഹതാരത്തിന് ആശംസകളുമറിയിച്ചിട്ടുണ്ട്.

എസ് സഞ്ജീവ് ത്രില്ലർ ആയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് വെർഷനിൽ ശശികുമാരൻ സഹഎഴുത്തുകാരനും സംവിധായകനുമാവുന്നു. തെലു​ഗ് താരം ഈശ റെബ്ബ നായികയാകുന്നു. ആവെ, അരവിന്ദ സമേത വീര രാഘവ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ്.

എഎച്ച് കാഷിഫ്,സം​ഗീതസാമ്രാട്ട് ഏആർ റഹ്മാന്റെ അനന്തിരവൻ സം​ഗീതമൊരുക്കുന്നു. വിജയ് സിനിമാറ്റോ​ഗ്രഫിയും എഡിറ്റിം​ഗ് അപ്പു എൻ ഭട്ടതിരിയും നിർവഹിക്കുന്നു. തമിഴ് താരം ആര്യ സ്വന്തം ബാനറായ ആര്യാം ദി ഷോ പ്യൂപ്പിൾ, ആ​ഗസ്റ്റ് സിനിമ- ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.