Categories
Film News

സൗബിന്‍ ഷഹീറിന്റെ അമ്പിളിയില്‍ നിന്നും പുതിയ പോസ്റ്റര്‍

സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന അമ്പിളി, സൗബിന്‍ ഷഹീര്‍ നായകനായെത്തുന്നു. ഗപ്പി ആയിരുന്നു സംവിധായകന്റെ ആദ്യ സിനിമ. ആദ്യ ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ സിനിമയെത്തുന്നത്. നസ്രിയ നസീമിന്റെ അനുജന്‍ നവീന്‍ നസീം, പുതുമുഖം തന്‍വി റാം എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. പുതിയ പോസ്റ്ററില്‍ തന്‍വിയും സൗബിനുമാണുള്ളത്. കഴിഞ്ഞ ദിവസം നവീന്‍ നസീം സൈക്കിളിസ്‌ററിന്റെ വേഷത്തിലുള്ള പോസ്‌ററര്‍ ഇറക്കിയിരുന്നു.

റിപ്പോര്‍ട്ടുകളനുസരിച്ച് അമ്പിളി ഒരു റോഡ് ഡ്രാമയാണ്. സൗബിന്‍ ടൈറ്റില്‍ റോളിലെത്തുന്നു. തന്‍വി ടിന എന്ന കഥാപാത്രമായെത്തുന്നു. നവീന്‍ ഒരു അഡ്വഞ്ചര്‍ ജങ്കിയാണെന്നാണ് സൂചനകള്‍. രാജ്യത്തെ വിവിധ സംസഥാനങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഷരണ്‍ വെലായുധന്‍, പ്രശസ്ത പരസ്യ സംവിധായകന്‍, അമ്പിളിയില്‍ ക്യാമറ ചെയ്യുന്നു.

ഗപ്പിയിലെ പശ്ചാത്തലസംഗീതത്തിന് കേരളസംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയ വിഷ്ണു വിജയ് പുതിയ സിനിമയിലും എത്തുന്നു. കിരണ്‍ ദാസ് എഡിറ്റിംഗും. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. സെപ്തംബറില്‍ സിനിമ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.