Categories
Film News

സാഹോയിലെ പുതിയ പോസ്റ്റര്‍

ബാഹുബലി നായകന്‍ പ്രഭാസിന്റെ പുതിയ സിനിമ സാഹോ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. ആഗസ്റ്റ് 30ന് ഗ്രാന്റ് റിലീസ് നടത്തുകയാണ്. റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ അണിയറക്കാര്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ റിലീസ് ചെയ്യുകയാണിപ്പോള്‍. ഇന്ത്യയിലെ വിവിധ ഭാഷകളിലെ താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. സിനിമയിലെ ഏതാണ്ട് മുഴുവന്‍ താരങ്ങളുമെത്തുന്ന പുതിയ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

പ്രഭാസിന്റെ നായികയായി സാഹോയിലെത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്. ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡെ, മന്ദിര ബേദി, മഹേഷ് മഞ്‌ജ്രേക്കര്‍, അരുണ്‍ വിജയ്, ലാല്‍, വെണ്ണല കിഷോര്‍, ടിന്നു ആനന്ദ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. സുജീത് സംവിധാനം ചെയ്യുന്ന സിനിമ ആക്ഷന്‍ ത്രില്ലറാണ്. 300കോടിയിലധികം ബജറ്റില്‍ ഇന്റര്‍നാഷണല്‍ ലെവലിലാണ് സിനിമ ചെയ്തിട്ടുള്ളത്.

ആഗസ്റ്റ് 10ന് സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ റിലീസ് ചെയ്യും.സാഹോ ഒരേ സമയം തെലുഗ്, ഹിന്ദി, തമിഴ് ഭാഷകളിലായി ഇറങ്ങുന്നു. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപാല്‍പട്ടി എന്നിവര്‍ ചേര്‍ന്ന് യുവി ക്രിയേഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.