Categories
Film News

മമ്മൂട്ടി, നിമിഷ സജയൻ ടീം എത്തുന്ന വൺ പോസ്റ്റർ

മമ്മൂട്ടി നായകനായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ വൺ ഏപ്രിലിൽ വിഷു സീസണിൽ റിലീസിനൊരുങ്ങുകയാണ്. അണിയറക്കാർ മമ്മൂട്ടിയും നിമിഷ സജയനും എത്തുന്ന പുതിയ പോസ്റ്റർ റിലീസ് ചെയ്യുന്നു. നിമിഷയുടെ ക്യാരക്ടർ ലുക്ക് അവതരിപ്പിക്കുന്ന പോസ്റ്ററാണിത്. താരം സിനിമയിൽ പ്രധാന കഥാപാത്രമായെത്തുന്നു.
മമ്മൂട്ടിക്കൊപ്പം താരം ആദ്യമായാണെത്തുന്നത്.

ചിറകൊടിഞ്ഞ കിനാവുകൾ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീമിന്‍റേതാണ്. മുരളി ഗോപി, ജോജു ജോർജ്ജ്, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുൺ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, മാമുക്കോയ, പി ബാലചന്ദ്രൻ, ഇഷാനി കൃഷ്ണ എന്നിവർ സഹതാരങ്ങളായെത്തുന്നു.

വൈദി സോമസുന്ദരം ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ എന്നിവരാണ് അണിയറയിൽ. ഇച്ചായീസ് പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു.