Categories
Film News

സൗബിന്‍ ഷഹീറിന്റെ സിനിമ അമ്പിളി പുതിയ പോസ്‌റ്റെത്തി

ഗപ്പി ഫെയിം ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് അമ്പിളി. ഈ സെപ്തംബറില്‍ സിനിമ തിയേറ്ററുകളിലേക്കെത്തും. നസ്രിയ നസീമിന്റെ അനുജന്‍ നവീന്‍ നസീം, പുതുമുഖം തന്‍വി റാം എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. നവീന്‍ എത്തുന്ന പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.
അമ്പിളി റോഡ് ഡ്രാമയാണെന്നാണ് റിപ്പോര്‍ട്ട്.

സൗബിന്‍ സിനിമയില്‍ ടൈറ്റില്‍ റോളിലെത്തുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശരണ്‍ വെലായുധന്‍, പരസ്യരംഗത്ത് പേരെടുത്ത സിനിമാറ്റോഗ്രാഫറാണ് ക്യാമറ ചെയ്യുന്നത്. വിഷ്ണു വിജയ് ഗപ്പിയിലെ പശ്ചാത്തല സംഗീതത്തിന് കേരളസംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയ,അമ്പിളിയിലും സംഗീതം ചെയ്യുന്നു. കിരണ്‍ദാസ് ആണ് എഡിറ്റിംഗ്.

മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.