Categories
Film News

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന പുതിയ പോസ്റ്റര്‍

മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന പോസ്റ്റ് പ്രൊഡക്ഷന്‍ ഫേസിലേക്ക് കടന്നിരിക്കുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. നവാഗതരായ ജിബി, ജോജു ടീം ആണ് സിനിമ സംവിധാനം ചെയ്യുന്നത് തമാശചിത്രമായിരിക്കും.

മോഹന്‍ലാല്‍ അച്ഛനായും മകനായും ഇരട്ടവേഷത്തിലെത്തുന്നു. അച്ഛന്‍ കഥാപാത്രം ചൈനയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രയിനര്‍ ആണ്. മകന്‍ ഇട്ടിമാണി കാറ്ററിംഗുകാരനാണ്. തൃശ്ശൂരിലെ ഇട്ടിമാണി കാറ്ററിംഗ് സെര്‍വീസ് നടത്തുന്ന ആളാണ് ഇട്ടിമാണി. ഹണി റോസ് കാമുകിയുടെ വേഷം ചെയ്യുന്നു. ലണ്ടനില്‍ നഴ്‌സാണ് കഥാപാത്രം. ജോസഫ് ഫെയിം മാധുരി ബ്രഗാന്‍സ ആളാണ് അച്ഛന്‍ കഥാപാത്രത്തിന്റെ ജോഡിയാവുന്നത്.

രാധിക ശരത് കുമാര്‍, സിദ്ദീഖ്, വിനു മോഹന്‍, അജു വര്‍ഗ്ഗീസ്, കൈലാസ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീം കുമാര്‍, സിജോയ് വര്‍ഗ്ഗീസ്, നന്ദു, അരിസ്‌റ്റോ സുരേഷ്, സ്വാസിക എന്നിവരും സഹതാരങ്ങളായെത്തുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.