Categories
Film News

ഇട്ടിമാണിയിലെ പുതിയ പോസ്റ്റര്‍ , മോഹന്‍ലാല്‍ കോഴിയും തോക്കുമായി

മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ അണിയറക്കാര്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഒരു കൈയ്യില്‍ ഒറ്റക്കുഴല്‍ തോക്കും മറ്റേ കയ്യില്‍ പൂവന്‍കോഴിയേയും തൂക്കിപിടിച്ചിരിക്കുന്നു. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

തൃശ്ശൂരില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പുതുമുഖ സംവിധായകരായ ജിബി, ജോജു ആണ് സിനിമ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു. രാധിക ശരത്കുമാര്‍ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നു. ഹണി റോസ് ആണ് നായിക വേഷത്തില്‍.