മോഹൻലാൽ നായകനായെത്തുന്ന പുതിയ സിനിമ ആറാട്ട് പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുന്നു. രാജകീയ പരിവേഷത്തോടെ ഒരു കസേരയിൽ ഇരിക്കുന്ന സൂപ്പർസ്റ്റാർ ആണ് പോസ്റ്ററിൽ. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമാകുന്നു. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ഒരു മാസ് മസാല എന്റർടെയ്നർ ആയിരിക്കും സിനിമ. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്.
പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികയാകുന്നു. ഐഎഎസ് ഓഫീസറായാണ് താരം സിനിമയിലെത്തുന്നത്. സിദ്ദീഖ്, സായി കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരും ചിത്രത്തിലുണ്ട്.
വിജയ് ഉലകനാഥ് ഡിഒപി, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, രാഹുൽ രാജ് സംഗീതം, അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളർ, എന്നിവരാണ് അണിയറയിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.