മരക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറക്കാര്‍ ഓണ്‍ലൈന്‍ പ്രൊമോഷന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പുതിയ പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കുകയാണിപ്പോള് അണിയറക്കാര്‍. കഴിഞ്ഞ ദിവസം ഇറക്കിയ പോസ്റ്ററില്‍ മോഹന്‍ലാല്‍ ആണുള്ളത്.ഇറങ്ങി അല്പനേരം കൊണ്ട തന്നെ പോസ്റ്റര്‍ വൈറലായിതീരുകയും ചെയ്തു.
മരക്കാര്‍ താരനിരയില്‍ സുനില്‍ ഷെട്ടി, അര്ജ്ജുന് സര്‍ജ്ജ, പ്രഭു, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, അശോക് സെല്വന്, മുകേഷ്, സുഹാസിനി മണിരത്നം, ഫാസില്‍, സിദ്ദീഖ്, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, സന്തോഷ് കീഴാറ്റൂര്‍, മാമുക്കോയ, ഗണേഷ്കുമാര്, സുരേഷ് കുമാര്‍ തുടങ്ങിയവരുമുണ്ട്. നിരവധി വിദേശിതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ് എന്നിവര്‍ ചേര്‍ന്ന സിനിമ നിര്‍മ്മിക്കുന്നു. മാര്‍ച്ച് 26നാണ് സിനിമയുടെ ഗ്രാന്റ് റിലീസ്. നിരവധി ഭാഷകളില്‍ 5000തിയേറ്ററുകളിലുകളായി ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.