മമ്മൂട്ടിയുടെ പുതിയ സിനിമ വണ്‍ ഏപ്രിലില്‍ റിലീസ് ചെയ്യുകയാണ്. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ, ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. മുമ്പ് അറിയിച്ചിരുന്നതുപോലെ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായാണ് എത്തുന്നത്. കടക്കല്‍ ചന്ദ്രന് എന്നാണ് കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
സിനിമയുടെ പുതിയ പോസ്റ്റര്‍, മമ്മൂട്ടി, ജോജു ജോര്‍ജ്ജ്, മുരളി ഗോപി എന്നിവരെത്തുന്നത് റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ജോജു പാര്‍ട്ടി സെക്രട്ടറിയായും മുരളി ഗോപി സംസ്ഥാന പ്രതിപക്ഷ നേതാവായുമെത്തുന്നു.
മൂവര്‍ക്കുമൊപ്പം സിനിമയില്‍ നിമിഷ സജയന്, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ എന്നിവരുമെത്തുന്നു.