Categories
Film News

മമ്മൂട്ടി ചിത്രം മധുരരാജയില്‍ നിന്നും പുതിയ പോസ്റ്റര്‍

മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ.സിനിമ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ 2010ലെ മമ്മൂക്കയുടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ പോക്കിരിരാജയുടെ രണ്ടാംഭാഗമാണ്. പോക്കിരിരാജയ്ക്ക് സിബി കെ തോമസിനൊപ്പം തിരക്കഥ ഒരുക്കിയ ഉദയ് കൃഷ്ണ സ്വന്തമായി മധുരരാജയുടെ തിരക്കഥ ഒരുക്കുന്നു. വാലന്റൈന്‍സ് ദിനത്തില്‍ അണിയറക്കാര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ്. ജയ് ആദ്യമായി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പം താരവുമുണ്ട്.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് സംവിധായകന്‍ വൈശാഖ് 14ന് രാത്രി 7മണിക്ക് സിനിമയുടെ ഓഡിയോയും മോഷന്‍ പോസ്റ്ററും ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്ണി ലിയോണ്‍ സിനിമയില്‍ മമ്മൂക്കയ്‌ക്കൊപ്പം സ്‌പെഷല്‍ ഡാന്‍സ് പെര്‍ഫോം ചെയ്തിട്ടുണ്ട്. നാല് നായികമാരാണ് ചിത്രത്തില്‍ അനുശ്രീ, ഷംന കാസിം, അന്ന രേഷ് മ, മഹിമ നമ്പ്യാര്‍ എന്നിവര്‍.

നെല്‍സണ്‍ ഐപ് നിര്‍മ്മിക്കുന്ന സിനിമ വിഷുറിലീസായി തിയേറ്ററുകളിലേക്കെത്തും.