Categories
Film News

വണ്‍ പുതിയ പോസ്റ്റര്‍, മമ്മൂട്ടി ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തും

മമ്മൂട്ടിയുടെ പുതിയ രാഷ്ട്രീയ സിനിമ വണ്‍ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലേക്കെത്തും. സിനിമയിലെ പ്രധാന താരങ്ങളെത്തുന്ന പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം സിദ്ദീഖ്, ബാലചന്ദ്രമേനോന്‍, സലീം കുമാര്‍, മധു, രഞ്ജിത്, എ്ന്നിവര്‍ക്കൊപ്പം യുവതാരം മാത്യു തോമസുമെത്തുന്നു.

ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് വണ്‍ സംവിധാനം ചെയ്യുന്നു. അവാര്‍ഡ് ജേതാക്കളായ ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്നു. മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുന്നു.

സഹതാരങ്ങളായി സിദ്ദീഖ്, മുരളി ഗോപി, ജോജു ജോര്‍ജ്ജ്, ഗായത്രി അരുണ്‍, സുദേവ് നായര്‍, ജയന്‍ ചേര്‍ത്തല, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ എന്നിവരുമെത്തുന്നു.

ശ്രീലക്ഷ്മി ആര്‍ ഇച്ചായീസ് പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി കേരളത്തില്‍ റിലീസിനെത്തിക്കുന്നു.