ജയറാമിന്റെ അടുത്ത സിനിമ പട്ടാഭിരാമന് അണിയറക്കാര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ജയറാമിനൊപ്പം സിനിമയിലെ പ്രധാന നായികമാരും പോസ്റ്ററിലുണ്ട്. ഷീലു എബ്രഹാം, മിയ ജോര്‍ജ്ജ് എന്നിവര്‍. മൂവരും കല്യാണവേഷത്തിലാണ് പോസ്റ്ററിലെത്തുന്നത്. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ മുഴുനീള കോമഡി എന്റര്ടെയ്നര് ആയിരിക്കും. ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് എബ്രഹാം മാത്യൂസ് ആണ്.
കണ്ണന് താമരക്കുളത്തിനൊപ്പം ജയറാമിന്റെ നാലാമത്തെ സിനിമയാണ് പട്ടാഭിരാമന്. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയായിരുന്നു മറ്റു മൂന്നു സിനിമകള്‍. ഇതില്‍ ആദ്യരണ്ട് ചിത്രങ്ങളുടേയും തിരക്കഥ ദിനേഷ് പള്ളത്തിന്റേതായിരുന്നു.
അണിയറക്കാരുടെ അഭിപ്രായത്തില്‍ ഒരു സോഷ്യല്മെസേജുള്ള സിനിമയാണ് പട്ടാഭിരാമന്. ജയറാം ഒരു ഗവണ്മെന്റ് ഓഫീസറാണ്. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടെയാണ് സിനിമ എത്തുന്നത്. ബൈജു സന്തോഷ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, രമേഷ് പിഷാരടി, പ്രേം കുമാര്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.