Categories
Film News

അനൂപ് മേനോന്‍ ചിത്രം കിംഗ് ഫിഷ് പുതിയ പോസ്റ്റര്‍

മുമ്പ് റിപ്പോര്‍ട്ട് ചെയ്തതുപോലെ എഴുത്തുകാരനും നടനുമായ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ കിംഗ് ഫിഷ് വരുന്നു. അനൂപ് മേനോന്‍, സംവിധായകന്‍ രഞ്ജിത് എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. സിനിമയില്‍ രണ്ടുപേരും വരുന്ന പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അനൂപ് മേനോന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അനൂപ് തന്നെ സംവിധാനം ചെയ്യുകയാണുണ്ടായത്.

കിംഗ് ഫിഷ് ഒരു റൊമാന്റിക് കോമഡി സിനിമയാണ്. ഭാസ്‌കര വര്‍മ്മ, റോയല്‍ ഫാമിലി അംഗത്തെ ചുറ്റിപറ്റിയാണ് സിനിമ. ജനങ്ങള്‍ സ്‌നേഹത്തോടെ നെയ്മീന്‍ ഭാസി എന്നാണ് ഭാസ്‌കരവര്‍മ്മയെ വിളിക്കുന്നത്. ഓമനപ്പേരിന്‍രെ ഇംഗ്ലീഷ് പേരാണ് സിനിമയ്ക്ക്.അനൂപ് മേനോന്‍ ഭാസ്‌കര വര്‍മ്മയായെത്തുമ്പോള്‍ സംവിധായകന്‍ രഞ്ജിത് അമ്മാവന്‍ നീലകണ്ഠ വര്‍മ്യായെത്തുന്നു. ദുര്‍ഗ കൃഷ്ണ ,പ്രേതം 2, വിമാനം ഫെയിം, ആണ് നായികയാകുന്നത്. നിരഞ്ജന അനൂപ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരും സിനിമയിലുണ്ട്.

ടെക്‌നികല്‍ സൈഡില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി സിനിമാറ്റോഗ്രാഫറാവുകയാണ് ഈ സിനിമയിലൂടെ. രതീഷ് വേഗ സംഗീതം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയയാണ്.