ദിലീപിന്റെ അടുത്ത സിനിമ ശുഭരാത്രി പോസ്റ്റര്‍ പുറത്തിറക്കി. വ്യാസന് കെ പി എഴുതി സംവിധാനം ചെയ്യുന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നു. പുതിയ പോസ്റ്ററില്‍ ആശ ശരത്, അനു സിതാര, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, സിദ്ദീഖ്, ദിലീപ് എന്നിവരെല്ലാമുണ്ട്.
സിനിമയില്‍ സഹതാരങ്ങളായി നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറുപ്പ്, സുധി കൊപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്സാണ്ടര്‍, കെപിഎസി ലളിത, തെസ്നി ഖാന് എന്നിവരുമുണ്ട്. മ്യൂസിക് ഡയറക്ടര്‍ ബിജിപാല്‍, ഗാനരചയിതാവ് ബികെ ഹരിനാരായണന് എന്നിവര്‍ സിനിമയില്‍ അതിഥിവേഷത്തിലെത്തുന്നു.
ആല്‍ബി സിനിമാറ്റോഗ്രാഫറാകുന്ന സിനിമയില്‍ സംഗീതം നിര്‍വഹിക്കുന്നത് ബിജിപാല്‍ ആണ്. ഹേമന്ത് ഹര്ഷന് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വഹിക്കുന്നു. എബ്രഹാം മാത്യു ആബാം മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂലൈയില്‍ സിനിമ റിലീസ് ചെയ്യുകയാണ്.