ട്രാന്‍സ് സിനിമയില്‍ നിന്നും നസ്രിയയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സിനിമയുടെ റിലീസ് തീയ്യതി അടുത്ത വേനലിലേക്ക മാറ്റിയിരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ അണിയറക്കാര്‍ ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്.

അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് മലയാളസിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. രണ്ട് വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ്ക്കാര്‍ പുറത്തുവിട്ടിട്ടില്ല എന്നതും ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ഫഹദിനൊപ്പം നസ്രിയ, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ഗൗതം വാസുദേവ് മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരുമെത്തുന്നു.

നവാഗതനായ വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ സിനിമാറ്റോഗ്രാഫര്‍ അമല്‍നീരദ് ആണ്. ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു. അക്കാഡമി അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സംവിധായകന്‍ അന്‍വര്‍ റഷീദ് തന്നെയാണ്.

Published by eparu

Prajitha, freelance writer