Categories
Film News

ധമാക്കയില്‍ നിന്നും പുതിയതായി പാര്‍ട്ടിനമ്പര്‍ ഗാനം

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക ജനുവരി 2ന് തിയേറ്ററുകളിലേക്കെത്തുകയാണ്.ഡിസംബര്‍ 20ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്ന് മുമ്പറിയിച്ചിരുന്നു എന്നാല്‍ പിന്നീട് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. 2020ലെ ആദ്യമലയാളസിനിമയാവുകയാണ് ഇതോടെ ധമാക്ക.

സിനിമയില്‍ നിന്നും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. പാര്‍ട്ടി നമ്പര്‍ ഗാനത്തില്‍ ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫ്, അരുണ്‍ കുമാര്‍ എന്നിവരെത്തുന്നു. നൂറിന്‍ ഒരു ഗാനരംഗത്ത് മാത്രമായി അതിഥി വേഷത്തിലാണെത്തുന്നത്. ഗോപി സുന്ദര്‍ ഗാനം ഒരുക്കിയിരിക്കുന്നു. മുമ്പ് മില്ലേനിയ ഓഡിയോസ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 25ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.

ധമാക്ക ഒമര്‍ ലുലു സ്റ്റൈല്‍ കളര്‍ഫുള്‍ സിനിമയായിരിക്കും. അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാനകഥാപാത്രമായെത്തുന്നു. ഒമര്‍ ലുലുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. മുകേഷ്, ഉര്‍വശി, ഇന്നസെന്റ്, നേഹ സക്‌സേന, സാബുമോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശാലിന്‍ സോയ, ഹരീഷ് കണാരന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. എംകെ നാസര്‍ ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.