Categories
Film News

രാധെ ശ്യാം; പ്രഭാസിന്‍റെ ലുക്ക് പുറത്തുവിട്ട് അണിയറക്കാർ

പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമ രാധേശ്യാം അണിയറക്കാർ താരത്തിന്‍റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് താരം സിനിമയിലെത്തുന്നത്. പോസ്റ്ററിൽ സ്റ്റൈലിഷ് ലുക്കിൽ താരമെത്തുന്നു. രാധാകൃഷ്ണകുമാർ ഒരുക്കുന്ന റൊമാന്‍റിക് സിനിമയിൽ പൂജ ഹെഡ്ജെ നായികയായെത്തുന്നു. യുവി ക്രിയേഷൻസ്, ടി-സീരീസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

മൾട്ടിലിംഗ്വൽ ചിത്രമായാണ് രാധേശ്യാം ഒരുക്കുന്നത്. തെലുഗ്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. യൂറോപ്പ്യൻ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഫോർച്ച്യൂൺ ടെല്ലർ വേഷത്തിൽ പ്രഭാസും ഒരു രാജകുമാരിയായി പൂജ ഹെഡ്ജെയുമെത്തുന്നു.

സച്ചിൻ ഖേദേകർ, ഭാഗ്യശ്രീ, സസ്ഗ ഛേത്രി, പ്രിയദർശി, ജയറാം, കുനാൽ റോയ് കപൂർ എന്നിവരും സിനിമയിലുണ്ടാകും. മനോജ് പരമഹംസ ഡിഒപി, ഡിയർ കൊമ്രേഡ് ഫെയിം ജസ്റ്റിൻ പ്രഭാകരൻ സംഗീതവും ഒരുക്കുന്നു.