പഴംകൊണ്ട് കഴുത്തറുക്കുന്ന ആക്ഷൻ സീനിൽ ഞെട്ടിത്തെറിച്ച് നെറ്റ്ഫ്ളിക്സ് ഇന്‍ഡൊനീഷ്യ , നെറ്റ്ഫ്ളിക്സിനെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗത്തെ ട്വീറ്റ് ചെയ്തിരിക്കുന്നു.
ട്വീറ്റ് ചെയ്തിരിക്കുന്നത് തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗമാണ് .നെറ്റ്ഫ്ളിക്സ് ഇന്‍ഡൊനീഷ്യയെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ സീനെന്ന് ചുരുക്കം. സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് ഇപ്പോൾ വൈറലായിമാറിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൻ തരംഗമായിരുന്ന ഈ ചിത്രം കണ്ടുനോക്കാന്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയോട് അഭ്യര്‍ഥിച്ചാണ് നെറ്റ്ഫ്ളിക്സ് ഇന്‍ഡൊനീഷ്യ ഈ രംഗങ്ങള്‍ ട്വിറ്ററിലൂടെ എല്ലാവർക്കുമായി പങ്കുവെച്ചത്.
ചിരിയുടെ മാലപ്പടക്കം സൃഷ്ട്ടിക്കുന്നതാണ് ചിത്രത്തിലെ രംഗങ്ങൾ, കാണുന്നവന്റെ കിളി പോകുമെന്ന് ചുരുക്കം.
പോലീസ് ഓഫീസറായ നായകന് ( സമ്പൂർണ്ണേശ് ബാബു) തൊലി കളഞ്ഞ പഴം കൊണ്ട് വമ്പൻ വില്ലന്മാരെ
അടപടലം തുരത്തുന്നതാണ് രംഗങ്ങളിലുള്ളത്, ഇവിടെ യുക്തിക്ക് പ്രാധാന്യമില്ലെന്ന് ചുരുക്കം.
ധീരമായ് നായകൻ പഴം കൊണ്ട് ആദ്യം ഒരാളുടെ കഴുത്തറുക്കുന്നു. ശേഷം പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു. മറ്റൊരാളെ പഴത്തിന് എറിഞ്ഞ് കൊല്ലുന്നു. ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി കാണികളുടെയുക്തിയെയും ചിന്താശക്തി വെടിയുണ്ടകളില്‍ നിന്ന് നായകന് ഒഴിഞ്ഞു മാറുന്നു. ആയിരക്കണക്കിന് ഷെയറുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.