Categories
Film News

വിജയ് ചിത്രം ബീസ്റ്റ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

വിജയുടെ പുതിയ സിനിമ സംവിധായകൻ നെൽസൺ ദിലിപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ആണ്. സിനിമയുടെ പോസ്റ്റർ സോഷ്യൽമീഡിയയിൽ ട്രന്റിം​ഗായി തുടരുകയാണ്. ബി​ഗ് സ്കെയിൽ ആക്ഷൻ സിനിമ നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. 2022 പൊങ്കലിന് തിയേറ്റർ റിലീസായി എത്തിക്കാനാണ് അണിയറക്കാർ പ്ലാൻ ചെയ്യുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. വിജയുടെ കഴിഞ്ഞ സിനിമ മാസ്റ്റർ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ ആയിരുന്നു സ്വന്തമാക്കിയത്. സിനിമയുടെ ഓടിടി റിലീസിനും വൻസ്വീകരണമാണ് ലഭിച്ചത്.

ബീസ്റ്റ് ടീം ഉടൻ തന്നെ ചിത്രീകരണം പുനരാരംഭിക്കാനാവുമെന്നാണ് കരുതുന്നത്. സിനിമയുടെ പ്രധാനഭാ​ഗങ്ങളെല്ലാം ചിത്രീകരിക്കുന്നത് വിദേശത്താണ്. ഏപ്രിലിൽ ജോർജ്ജിയയിൽ ചിത്രീകരണം ആരംഭിച്ച സിനിമ കോവിഡിന്റെ രണ്ടാം വരവിനെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.

ബീസ്റ്റിൽ നായികയായെത്തുന്നത് പൂജ ഹെഡ്ജെ ആണ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും സിനിമയിലെത്തുന്നു. അനിരുദ്ധ് രവിചന്ദർ സം​ഗീതമൊരുക്കുന്നു. മനോജ് പരമഹംസ ക്യാമറ ഒരുക്കുന്നു.