Categories
Film News

മിന്നൽ മുരളി ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

ടൊവിനോ തോമസ് നായകനായെത്തുന്ന മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയാണ് മിന്നൽമുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ പാൻ ഇന്ത്യൻ സിനിമയായാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലു​ഗ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമയെത്തുന്നു. സോഫിയ പോൾ, വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് സിനിമ നിർമ്മിക്കുന്നു.

നെറ്റ്ഫ്ലിക്സ് മിന്നൽ മുരളി പോസ്റ്റ് തിയേറ്റർ ഡിജിറ്റൽ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

മിന്നൽ മുരളി 90കളിലെ കഥയാണ് പറയുന്നത്. ടൊവിനോ സിനിമയിൽ ലോകൽ സൂപ്പർഹീറോയായെത്തുന്നു. തമിഴ് താരം ​ഗുരു സോമസുന്ദരം വില്ലൻ വേഷം ചെയ്യുന്നു. അജു വർ​ഗ്​ഗീസ്, ബൈജു സന്തോഷ് , ഹരിശ്രീ അശോകൻ, മാമുക്കോയ, പുതുമുഖതാരം ഫെമിന ജോർജ്ജ് എന്നിവരും സിനിമയിലെത്തുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സമീർ താഹിർ ക്യാമറയും ഷാൻ റഹ്മാൻ സം​ഗീതവുമൊരുക്കുന്നു. ഹോളിവുഡ് ആക്ഷൻ കൊറിയോ​ഗ്രാഫർ വ്ലാഡ് റിംബർ​ഗ് ആണ് ആക്ഷൻ ചെയ്യുന്നത്.