Categories
Film News

മാസ്റ്റർ സ്ട്രീമിംഗ് അവകാശം വലിയ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

വിജയ് ചിത്രം മാസ്റ്റർ എന്ന് തിയേറ്ററുകളിലേക്കെത്തുമെന്നറിയില്ല. തിയേറ്ററുകൾ തുറക്കുവരെ കാത്തിരിക്കുകയാണെന്നാണ് അണിയറക്കാർ അറിയിച്ചിട്ടുള്ളത്. പുതിയതായി സിനിമയെക്കുറിച്ച് വരുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സ് സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നുവെന്നാണ്. സിനിമ പൊങ്കലിന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനാലോചിക്കുന്നതായാണ് സൂചനകൾ വരുന്നത്. എന്നാൽ അണിയറക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

മാസ്റ്റർ കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. അന്ന് മുതൽ അണിയറക്കാരുടെ ഭാഗത്തുനിന്നുമുള്ള പുതിയ വാർത്തകൾക്കായി കാത്തിരിക്കുകയാണ് അണിയറക്കാർ. ഈ മാസം തുടക്കത്തിലാണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കിയത്. ടീസർ യൂട്യൂബിൽ മില്ല്യൺ വ്യൂകളാണ് റെക്കോര്‍ഡ് സമയത്തിനുള്ളിൽ ലഭിച്ചത്.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് മാസ്റ്റർ. വിജയ് സിനിമയിൽ കോളേജ് പ്രൊഫസറായെത്തുമ്പോൾ ഭവാനി എന്ന് ഗാങ്സ്റ്റർ ആയാണ് വിജയ് സേതുപതി എത്തുന്നത്. രണ്ടു താരങ്ങളും ഒരുമിക്കുന്നുവെന്നതാണ് ഏറെ പ്രതീക്ഷകള്‍ക്ക് കാരണം. മാളവിക മോഹൻ നായികയാകുന്നു. ആന്‍ഡ്രിയ ജെറാമിയ, ശന്തനു , അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവരും സഹതാരങ്ങളായെത്തുന്നു.