Categories
Film News

നെറ്റ്ഫ്ലിക്സ് മൾട്ടി സ്റ്റാർ ആന്തോളജി നവരസ ആ​ഗസ്റ്റിൽ റിലീസ് ചെയ്യും

നവരസ എന്ന് പേരിട്ടിരിക്കുന്ന തമിഴ് ആന്തോളജി സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നു. നവരസങ്ങളെ ആസ്പദമാക്കിയുള്ള ഒമ്പത് സെ​ഗ്മെന്റുകളാണ് സിനിമയിലുള്ളത്. മികച്ച ഒരു കൂട്ടം സംവിധായകർ ഒരുമിക്കുകയാണ് ചിത്രത്തിലൂടെ . കോളിവുഡിലെ നടന്മാരും ടെക്നീഷ്യന്മാരും ആന്തോളജിയിൽ ഒന്നിക്കുന്നു. റിപ്പോർട്ടുകളനുസരിച്ച് നവരസ ആ​ഗസ്തിൽ സ്ട്രീം ചെയ്യും.

​ഗൗതം വാസുദേവ് മേനോൻ, കാർത്തിക് സുബ്ബരാജ് , കാർത്തിക് നരേൻ, വസന്ത്, പൊന്റാം, രതീന്ദ്രൻ പ്രസാദ്, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, ഹലിത ഷമീം എന്നിവരുടെ ചിത്രങ്ങളാണ് സിനിമയിലുള്ളത്. സൂര്യ, അരവിന്ദ് സ്വാമി, വിജയ് സേതുപതി, രേവതി, പ്രസന്ന, പ്രകാശ് രാജ്, നിത്യ മേനോൻ, അശോക് സെൽവൻ, ഐശ്വര്യ രാജേഷ്, പൂർണ, റിത്വിക, ​ഗൗതം കാർത്തിക്, ബോബി സിംഹ, വിക്രാന്ത് എന്നിവർ സിനിമയിലെത്തുന്നു.

നവരസ നിർമ്മിക്കുന്നത് മണിരത്നം, ജയേന്ദ്ര പഞ്ചാപകേശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.