Categories
Film News trailer

അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ ട്രയിലര്‍

തല അജിത് ചിത്രം നേര്‍ക്കൊണ്ട പറവൈ ട്രയിലര്‍ റിലീസ് ചെയ്തു. എച്ച് വിനോത് ഹിന്ദിയില്‍ ഇറങ്ങിയ പിങ്ക് എന്ന സിനിമ റീമേക്ക് ചെയ്തതാണ് നേര്‍ക്കൊണ്ട പറവൈ. ബോണി കപൂര്‍, അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ്, ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് 10ന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.

ഒറിജിനല്‍ സിനിമയിലെ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത് അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് തപ്‌സി പന്നുവിന്റെ കഥാപാത്രം ചെയ്യുന്നത്. ബോളിവുഡ് നടി വിദ്യ ബാലന്‍ ഈ ചിത്രത്തിലൂടെ തമിഴിലേക്കെത്തുകയാണ്. താരം അജിത്തിന്റെ ഭാര്യവേഷത്തിലാണ് സിനിമയില്‍ എത്തുന്നത്. കല്‍കി കോച്‌ലിന്‍ സിനിമയില്‍ ഒരു ഗാനരംഗത്ത് അതിഥിതാരമായെത്തുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം സാധാനരണ കൊമേഴ്‌സ്യല്‍ സിനിമ എന്നതില്‍ നിന്നും വ്യത്യസ്തമായി അജിത് എത്തുന്നുവെന്നതിനാല്‍ സിനിമയ്ക്ക് വളരെ വലിയ പ്രതീക്ഷയാണുള്ളത്. പിങ്ക്, അനിരുദ്ധ റോയ് ചൗധരി ഒരുക്കിയ സിനിമ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.