Categories
Film News

നേര്‍ക്കൊണ്ട പറവൈ ടീസര്‍ അജിത്തിന്റെ പിറന്നാളിനെത്തും?

തല അജിത്തിന്റെ അടുത്ത റിലീസ് നേര്‍ക്കൊണ്ട പറവൈ ആണ്. പ്രശസ്ത ഹിന്ദി സിനിമ പിങ്കിന്റെ റീമേക്ക് ആണ് എച്ച് വിനോദ് ഒരുക്കുന്ന നേര്‍ക്കൊണ്ട പറവൈ. ആഗസ്റ്റ് 10ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് അന്തരിച്ച താരം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ആണ്. മെയ് 1ന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ടീസര്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

നേര്‍ക്കൊണ്ട പറവൈയില്‍ അജിത്ത് അമിതാഭ് ബച്ചന്റെ റോളാണ് ചെയ്യുന്നത്. തപ്‌സി പന്നു അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. വിദ്യ ബാലന്‍ അജിത്തിന്റെ ഭാര്യാവേഷം ചെയ്തുകൊണ്ട് തമിഴിലേക്ക് എത്തുകയാണ്. കല്‍ക്കി സിനിമയില്‍ ഗാനരംഗത്ത് അതിഥി വേഷത്തിലെത്തുന്നു. അഭിരാമി വെങ്കിടാചലം, ആന്‍ഡ്രിയ, രംഗരാജ് പാണ്ടെ, അര്‍ജ്ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും സിനിമയിലുണ്ട്.

നീരവ് ഷാ ക്യാമറയും യുവാന്‍ ശങ്കര്‍ രാജ സംഗീതവും ചെയ്യുന്നു. അജിത്ത് സാധാരണ കൊമേഴ്‌സ്യല്‍ പടങ്ങളില്‍ നിന്നും വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമ കാത്തിരിക്കുന്നത്. ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സിനിമയാണ് പിങ്ക്.