സംവിധായകന് എബ്രിഡ് ഷൈന്റെ ദ കുങ്ഫു മാസ്റ്റര്‍ ജനുവരി 24ന് റിലീസ് ചെയ്യുകയാണ്. നീത പിള്ള പൂമരം ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. റിതു റാം എന്ന കഥാപാത്രമായാണ് താരം സിനിമയിലെത്തുന്നത്. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍
നീത പിള്ള, പൂമരം ഫെയിം ജിജി സ്കറിയ, സനൂപ് ദിനേശ് എന്നിവര്‍ക്കൊപ്പം പ്രധാനവേഷം ചെയ്യുന്നു. മൂന്ന് താരങ്ങളും മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം നേടിയിട്ടുണ്ടെന്നാണ് വിവരം. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്, രാമമൂര്‍ത്തി, രാജന് വര്‍ഗ്ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രംഗിത് പി ബി, ജെയിംസ് ജെ, എന്നിവരും സഹതാരങ്ങളായെത്തുന്നു.
സംവിധായകന് എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പുതിയ സിനിമ ദ കുങ്ഫു മാസ്റ്റര്‍ സംവിധായകന്റെ മുന്‍സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും .
മേജര്‍ രവിയുടെ മകന് അര്ജ്ജുന്, ജോമോന് ടി ജോണിന്റെ മുന്‍ അസോസിയേറ്റ് സ്വതന്ത്ര സിനിമാറ്റോഗ്രാഫറാവുകയാണ് സിനിമയിലൂടെ. ഇഷാന് ചബ്ര, സംഗീതം, എഡിറ്റിംഗ് കെആര്‍ മിഥുന്. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.