നീരജ് മാധവ് പതിയെ സഹതാരനിരയില് നിന്നും നായകവേഷങ്ങളിലേക്ക് കടക്കുകയാണ്. നീരജിന്റെ പുതിയ സിനിമ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനീത് ശ്രീനിവാസന് തന്റെ ഒഫീഷ്യല്‍ പേജിലൂടെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നീരജ് വിനീതിന് നന്ദി അറിയിച്ചുകൊണ്ട് എഴുതി,
നന്ദി വിനീതേട്ടാ, തന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചതിന്. അടുത്ത സിനിമ ഗൗതമന്റെ രഥം ആനന്ദ് മേനോന് എഴുതി, സംവിധാനം ചെയ്യുന്നു. കെ ജി അനില്‍കുമാര്‍, പൂനം റഹീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍…
കാ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു നീരജ്. പുതുമുഖം രജീഷ്ലാല്‍ വംശ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിറക് എന്ന ചിത്രവും നീരജിന്റേതായി വരാനിരിക്കുന്നു. പുതുമുഖം റെനേഷ് ആണ് സിനിമ ഒരുക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയതാണ് സിനിമയുടെ കഥ. നീരജ് തന്റെ സഹോദരന് നവനീത് മാധവിന്റെ ആദ്യസംവിധാനത്തിലും അഭിനയിക്കുന്നു. എന്നിലെ വില്ലന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു.