Categories
Film News

കേരളക്കര കീഴടക്കാൻ നീരജ്; അള്ള് രാമേന്ദ്രനിലെ നീരജിന്റെ ഡാൻസ് വീഡിയോ കാണാം

ഏറെ ആരാധകരുള്ള താരമാണ് നീരജ് മാധവൻ , നടനായും ഡാൻസുകാരനായും ആരാധകരെ സൃഷ്ട്ടിച്ച താരത്തിന്റെ പുത്തൻ ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന അള്ള് രാമേന്ദ്രൻ.
അള്ള് രാമേന്ദ്രനിലെ നീരഡിന്റെ ഡപ്പാം കൂത്ത് ഡാൻസുമായെത്തിയ ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിയ്ക്കുന്നത്.  വിസ്മയിപ്പിയ്ക്കുന്ന നൃത്ത ചുവടുകളാണ് നീരജിന്റെതെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു .

കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റ പോസ്റ്ററുകൾക്കടക്കം വൻ സ്വീകരണമാണ് ലഭിയ്ച്ചിരുന്നത്. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അരികിൽ ഒരാൾ , ചന്ദ്രേട്ടൻഎവിടെയാ , കലി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ആഷിഖ് ഉസ്മാനാണ് അള്ള് രാമേന്ദ്രനും നിർ്മ്മിയ്ക്കുന്നത് .
അപർണ്ണ ബാലമുരളി . ധർ‍മ്മജൻ ബോൾഗാട്ടി , ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായെത്തുന്നത് . ഫെബ്രുവരി 1 നാണ് ചിത്രം പുറത്തിറങ്ങുന്നത് .