Categories
Film News

പുത്തൻ സിനിമയുമായി നീരജ്; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മോഹൻലാൽ

നീരജ് മാധവനെ നായകനാക്കി നവാഗതനായ റിനീഷ് സംവിധാനം ചെയ്യുന്ന ചിത്രം ചിറകിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വച്ചത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടനാണ്.
ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന വിധത്തിലാണ് പോസ്ററരിന്റെ രൂപ കൽപ്പന നടത്തിയിരിക്കുന്നത് . ഒരു കാലും ചിറകുകളുമായി പറന്നുയരുന്ന നീരജിന്റെ പോസ്റററിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്.
പുതുവർഷത്തിന്റെ സുദിനത്തിൽ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റററുമായി ഒരു കൂട്ടം ചെറുപ്പക്കാർ എത്തിയിരിക്കുകയാണ്.  നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയ്യുന്ന സിനിമ.
ജീവിതത്തിൽ അസാധാരണമായ പ്രതിസന്ധികളെ അതി ജീവിച്ച , തോൽവിയെ വിജയമാക്കിയ , നമുക്കിടയിൽ ജീവിക്കുന്ന ചില റിയൽ ലൈഫ് ഹീറോസിന്റെ കഥയാണ് ചിറക് .INSPIRED BY MANY,,COMING TO INSPIRE YOU ഇവർ ചിറകടിച്ചുയരട്ടെ എന്നും പോസ്ററർ പങ്ക്  വെച്ച് കൊണ്ട് മോഹൻ ലാൽ കുറിച്ചു.