Categories
Film News

നീരജ് മാധവ് സിനിമ ഗൗതമന്റെ രഥം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

നീരജ് മാധവ് പതിയെ നായകനിരയിലേക്കെത്തുകയാണ്. മൂന്നോളം പ്രൊജക്ടുകള്‍ ഇതിനോടകം താരത്തിന്റേതായുണ്ട്. ഗൗതമന്റെ രഥം എന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. നീരജ്, ബേസില്‍ ജോസഫ്, രഞ്ജി പണിക്കര്‍, ദേവി അജിത് എന്നിവര്‍ പോസ്റ്ററിലെത്തുന്നു.തമാശ നിറഞ്ഞ ഒരുകുടുംബചിത്രമെന്ന പ്രതീതി പോസ്റ്റര്‍ നല്‍കുന്നു.

ഗൗതമന്റെ രഥം ഒരുക്കിയിരിക്കുന്നത് നവാഗതനായ ആനന്ദ് മേനോന്‍ ആണ്. കിച്ചാപ്പുസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഐസിഎല്‍ ഫിന്‍കോര്‍പ്പുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതു കൂടാതെ ബേസില്‍ ജോസഫ് ക്രിയേറ്റിവ് ഡയറക്ടര്‍ ആയും സിനിമയുമായി അസോസിയേറ്റ് ചെയ്യുന്നു.
വിഷ്ണു ശര്‍മ്മ ഗോദ, വെളിപാടിന്റെ പുസ്തകം ഫെയിം ഡിഓപി, സംഗീതം അങ്കിത്, എഡിറ്റിംഗ് അപ്പു ഭട്ടതിരി. ഫണ്‍ടാസ്റ്റിക് ഫിലിംസ്, അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്മണ്യന്‍ ടീമിന്റെ കേരളത്തില്‍ സിനിമ റിലീസ് ചെയ്യുന്നു.