Categories
Film News

നീരജ് മാധവ്, സഹോദരന്റെ സംവിധാനത്തില്‍; എന്നിലെ വില്ലന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

നീരജ് മാധവും സഹോദരന്‍ നവനീത് മാധവും പുതിയ സിനിമയുമായി എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവനീത് മാധവ് ,സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് എന്നിലെ വില്ലന്‍ എന്നാണ്. നീരജ് നായകവേഷത്തിലെത്തുന്ന സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരിക്കകുയാണ്.പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് നീരജ് പറഞ്ഞിരിക്കുന്നത്,

എന്റെ സഹോദരന്റേയും എന്റേയും കാഴ്ചപ്പാടുകള്‍ ഏതാണ്ട് ഒന്നുപോലെതന്നെയാണ്. അതുകൊണ്ട് തന്നെ രണ്ട് പേര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിച്ചാലെന്താണെന്ന് ആലോചിക്കുകയും ചെയ്തു. തങ്ങളുടെ യുവനിര്‍മ്മാതാവായ സ്വാതിക് സര്‍വ്വപിന്തുണയും അറിയിച്ചതോടെ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര തുടങ്ങുകയാണ് നിങ്ങളുടെ എല്ലാ പിന്തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്നു.

കാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി നീരജ് ഇപ്പോള്‍ തിരുവനന്തപുരത്താണുള്ളത്. രജീഷ് വംശയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നീരജിന്റെ ചിറക് എന്ന സിനിമ വരാനിരിക്കുന്നു. പുതുമുഖം റെനേഷ് ആണ് സിനിമ ഒരുക്കുന്നത്. യഥാര്‍ത്ഥവ്യക്തിയുടെ ജീവിതമാണ് സിനിമ പറയുന്നത്.