അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നീരജ്, ധ്യാന്‍, അജു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പാതിര കുര്‍ബാന എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡയയിലൂടെ റിലീസ് ചെയ്തു. മുന്‍ സിനിമ പോലെ തന്നെ മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും പുതിയ ചിത്രവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനയ് ജോസ്, ലവ് ആക്ഷന്‍ ഡ്രാമ, ഗൂഡാലോചന എന്നീ സിനിമകളില്‍ അസോസിയേറ്റായിരുന്നു, ആദ്യമായി സ്വതന്ത്രസംവിധാനം ചെയ്യുന്നു. ധ്യാനിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്.

അണിയറയില്‍ സിനിമാറ്റോഗ്രാഫര്‍ റോബി വര്‍ഗ്ഗീസ് രാജ്, മ്യൂസിക് ഡയറക്ടര്‍ ഷാന്‍ റഹ്മാന്‍, എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവിയര്‍, ആര്‍ട്ട് ഡയറക്ടര്‍ അജയ് മങ്ങാട് എന്നിവരാണ്. റണീഷ് കായംകുളം,സുനീര്‍ സുലൈമാന്‍,എന്നിവര്‍ ചേര്‍ന്ന ബ്ലൂലൈന്‍ മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നതു. അജു വര്‍ഗ്ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവരുടെ ഫണ്‍ടാസ്റ്റിക് ഫിലിംസ് സിനിമ റിലീസ് ചെയ്യും. സിനിമയുടെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Published by eparu

Prajitha, freelance writer