Categories
Film News

പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സില്‍ നായികയായി നീന ഫെയിം ദീപ്തി സതി

പൃഥ്വിരാജ് ഇപ്പോള്‍ പുതിയ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണത്തിലാണ്, ജീന്‍ പോള്‍ ലാല്‍ അക്ക ലാല്‍ ജൂനിയര്‍ ആണ് സംവിധായകന്‍. സച്ചി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രമായെത്തുന്നു. നീന ഫെയിം ദീപ്തി സതി ചിത്രത്തില്‍ നായികയായെത്തുന്നു. അവസാനം താരം മലയാളത്തിലെത്തിയത് കോമഡി ചിത്രം ലവകുശയിലായിരുന്നു. പൃഥ്വിരാജിന്റെ ഭാര്യയായാണ് ഡ്രൈവിംഗ് ലൈസന്‍സില്‍ താരമെത്തുക.

കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയാണ് ഡ്രൈവിംഗ് ലൈസന്‍സ് ഒരുക്കുന്നത്. സിനിമയില്‍ പൃഥ്വിരാജ് സൂപ്പര്‍സ്റ്റാറിന്റെ വേഷമാണ് ചെയ്യുന്നത്. ലക്ഷ്വറി കാറുകളോട് വളരെ പ്രിയമുള്ള ആളാണ് സൂപ്പര്‍സ്റ്റാര്‍. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാകുന്നു. ഈ രണ്ടുകഥാപാത്രങ്ങളും തമ്മിലുണ്ടാകുന്ന സംഘട്ടനത്തില്‍ നിന്നുമാണ് സിനിമയുടെ കഥ.

ഡ്രൈവിംഗ് ലൈസന്‍സിന്റെ ക്യാമറ ഒരുക്കുന്നത് അലക്‌സ് ജെ പുളിക്കല്‍ ആണ്. സംഗീതം ഒരുക്കുന്നത് യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ കൂട്ടുകെട്ടാണ്. രതീഷ് രാജ് ആണ് എഡിറ്റിംഗ്. പൃഥ്വിരാജിന്റെ സ്വന്തം ബാനറിന്റെ രണ്ടാമത്തെ നിര്‍മ്മാണസംരംഭമാണിത്. ആദ്യസിനിമ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9 ആയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു.