Categories
Film News

നീലാമ്പലേ : സുജാത ആലപിച്ച ദി പ്രീസ്റ്റിലെ മനോഹര ഗാനം

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാർച്ച് 4ന് റിലീസ് ചെയ്യുകയാണ്. അണിയറക്കാർ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. സുജാത ആലപിച്ചിരിക്കുന്ന ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. വരികൾ ബികെ ഹരിനാരായണൻ ഒരുക്കിയിരിക്കുന്നു.

ദി പ്രീസ്റ്റ് നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്നു. കുഞ്ഞിരാമായണം ഫെയിം ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന മിസ്റ്ററി ത്രില്ലര്‍ സിനിമയാണിത്. ഫെബ്രുവരി ആദ്യവാരം റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു.

മലയാളത്തിൽ ലോക്ഡൗണിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സൂപ്പർതാരചിത്രമാണ് ദി പ്രീസ്റ്റ്. ആന്‍റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണൻ, വിഎൻ ബാബു എന്നിവര്‍ ചേർന്ന് സിനിമ നിർമ്മിക്കുന്നു.