Categories
Film News

നീ വരും തണൽ തരും സണ്ണിയിലെ ​ആദ്യ ഗാനം റിലീസ് ചെയ്തു

രഞ്ജിത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിന്റെ പുതിയ സിനിമ സണ്ണിയിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. കെഎസ് ഹരിശങ്കർ ആലപിച്ച നീ വരും തണൽ തരും എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സാന്ദ്ര മാധവിന്റെ വരികൾകക്ക് സം​ഗീതം നൽകിയിരിക്കുന്നത് ശങ്കർ ശർമ്മയാണ്. ‌

ആമസോൺ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. ജയസൂര്യയുടെ 100ാമത്തെ സിനിമയെന്ന വിശേഷണവും സിനിമയ്ക്കുണ്ട്.

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യ, രഞ്ജിത് ശങ്കർ എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. മധു നീലകണ്ഠൻ ഛായാ​ഗ്രഹണം, ഷമീർ മുഹമ്മദ് എഡിറ്റിം​ഗ്, സൗണ്ട് ഡിസൈനിം​ഗ് സിനോയ് ജോസഫ് എന്നിവരാണ് അണിയറയിൽ.