Categories
Film News

വരനെ ആവശ്യമുണ്ട് : ആദ്യ ഗാനമെത്തി, നീ വാ അറുമുഖാ…

വരനെ ആവശ്യമുണ്ട് അണിയറക്കാര്‍ ടീസറും ട്രയിലറും റിലീസ് ചെയ്യുംമുമ്പായി ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നീ വാ എന്‍ അറുമുഖാ… എന്ന് തുടങ്ങുന്നതാണ് വരികള്‍. കെ എസ് ചിത്ര, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയതാണ്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍.

വരനെ ആവശ്യമുണ്ട് ടീം ചിത്രത്തിലെ പുതിയ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി, ശോഭന എന്നിവരാണ് പോസ്റ്ററില്‍. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ശോഭനയും സുരേഷ് ഗോപിയും നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് ചിത്രത്തിലൂടെ.

വരനെ ആവശ്യമുണ്ട് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കുന്ന ആദ്യസിനിമയാണ്. സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ആദ്യഗാനരംഗത്ത് എല്ലാ പ്രധാനതാരങ്ങളുമെത്തുന്നു. അനൂപ് സത്യന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. ഉര്‍വ്വശി, ലാല്‍ ജോസ്, മേജര്‍ രവി, കെപിഎസി ലളിത, എന്നിവരും സഹതാരങ്ങളായെത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം ബാനറായ വെ ഫാറര്‍ ഫിലിംസ്, എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.