Categories
Film News

നീ ഹിമ മഴയായി : എടക്കാട് ബറ്റാലിയന്‍ 06 ആദ്യവീഡിയോ ഗാനമെത്തി

നീ ഹിമമഴയായി, ടൊവിനോ തോമസിന്റെ പുതിയ സിനിമ എടക്കാട് ബറ്റാലിയന്‍ 06 വീഡിയോ ടീസറിന് നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. ലിറികല്‍ വീഡിയോ തന്നെ 1മില്ല്യണിലധികം കാണികളാണ് കണ്ടിരിക്കുന്നത്. അണിയറക്കാര്‍ ഇപ്പോള്‍ ഗാനത്തിന്റെ വീഡിയോ ഇറക്കിയിരിക്കുകയാണ്. കെഎസ് ഹരിശങ്കര്‍, നിത്യ മാമ്മന്‍ എന്നിവര്‍ ആലപിച്ചിരിക്കുന്നു.

കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്.

നീ ഹിമമഴയായി എന്നത് ജീവാംശമായി കൂട്ടുകെട്ടിന്റെ കൂടിച്ചേരലാണ്. ഹരിശങ്കര്‍, കൈലാസ് മേനോന്‍, ഹരിനാരായണന്‍. ടൊവിനോ, സംയുക്ത മേനോന്‍ എന്ന അതേ താരങ്ങള്‍ തന്നെ ഗാനരംഗത്തെത്തുവെന്ന പ്രത്യേകതയുമുണ്ട്. ലഡാക്കില്‍ ചിത്രീകരിച്ചിട്ടുള്ള ഗാനരംഗത്തിന്റെ പ്രണയാര്‍ദ്ര വിഷ്വലുകള്‍ സിനു സിദാര്‍ത്ഥ ക്യാമറയില്‍ ഒപ്പിയിരിക്കുന്നു.

എടക്കാട് ബറ്റാലിയന്‍ 06 എന്നത് സംവിധായകന്‍ സ്വപ്‌നേഷ് കെ നായര്‍ ഒരുക്കിയിരിക്കുന്നു. ഒമര്‍ ലുലുവിന്റെ മുന്‍ അസോസിയേറ്റായിരുന്നു. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ടൊവിനോ തോമസ് ചിത്രത്തില്‍ പട്ടാളക്കാരനായെത്തുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് റൂബി ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.