Categories
Film News

സുരേഷ് ഗോപി, ശോഭന, നസ്രിയ ഒന്നിക്കുന്ന സിനിമ ജൂണില്‍ തുടങ്ങും

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്്‌ന സിനിമയില്‍ സുരേഷ് ഗോപി, ശോഭന, നസ്രിയ എന്നിവര്‍ ഒന്നിക്കുകയാണ്. ചെന്നൈ ആസ്പദമാക്കിയുള്ള ഒരു കുടുംബ സിനിമയാവുമിത്.ജൂണില്‍ ചിത്രീകരണം ആരംഭിച്ച് ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും ഗ്രാജുവേഷന്‍ എടുത്തിരിക്കുന്ന സംവിധായകന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നസ്രിയ കഴിഞ്ഞ വര്‍ഷം കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ശോഭനയും സുരേഷ് ഗോപിയും മുമ്പ് നിരവധി സിനിമകളില്‍ ഒന്നിച്ചിരുന്നു. മണിച്ചിത്രത്താഴ്, ഇന്നലെ,കമ്മീഷണര്‍,രജപുത്രന്‍ എന്നിവയില്‍. ജയരാജ്് സംവിധാനം ചെയ്ത മകള്‍ക്ക് എന്ന സിനിമയില്‍ 2005ലാണ് ഇരുവരും അവസാനം ഒന്നിച്ചത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും സിനിമയില്‍ സജീവമായിരുന്നില്ല. 2013ല്‍ റിലീസ് ചെയ്ത തിര എന്ന ചിത്രമായിരുന്നു ശോഭനയുടെ അവസാനസിനിമ. സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാവുകയും തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ലോകസഭയിലെ മത്സരിക്കുകയും ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ടുകളനുസരിച്ച് രണ്ട് സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കുടുംബ ചിത്രമാണ് ,ശോഭനയും നസ്രിയയും. റൊമാന്‍സും സിനിമയില്‍ വിഷയമാകുന്നു. സുരേഷ് ഗോപി സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് എത്തുന്നത്. മുകേഷ് മുരളീധരന്‍ ക്യാമറയും അല്‍ഫോണ്‍സ് സംഗീതവും നിര്‍വഹിക്കുന്നു.