Categories
Film News

നസ്രിയ – നാനി കൂട്ടുകെട്ടിന്റെ തെലുഗ്‌ സിനിമ അംടെ സുന്ദരാനികി

മലയാളി താരം നസ്രിയ തെലുഗിലേക്കെത്തുകയാണെന്ന്‌ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാനി പ്രധാനകഥാപാത്രമായെത്തുന്ന മ്യൂസികല്‍ റൊമാന്റിക്‌ കോമഡിയാണ്‌ സിനിമ. കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോയ്‌ക്കൊപ്പം സിനിമയുടെ ടൈറ്റില്‍ പുറത്തിറക്കിയിരിക്കുകയാണ്‌ അണിയറക്കാര്‍. അംടെ സുന്ദരാനികി എന്ന്‌ പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത്‌ വിവേക്‌ ആത്രേയ ആണ്‌. മെന്റല്‍ മഥിലോ, ബ്രോച്ചേവാരെവരുര ഫെയിം. നവീന്‍ യെര്‍നേനി, രവിശങ്കര്‍ വൈ എന്നിവര്‍ ചേര്‍ന്ന്‌ മൈത്രി മൂവി മേക്കേഴ്‌സ്‌ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

അണിയറയില്‍, വിവേര്‌ സാഗര്‍ സംഗീത സംവിധാനം, നികേത്‌ ബൊമ്മി ഡിഒപി(സുരാരി പൊട്രു) എഡിറ്റര്‍ രവിതേജ ഗിരിജാല, പ്രൊഡക്ഷന്‍ ഡിസൈനര്‍ ലത തരുണ്‍, സൗണ്ട്‌ ഡിസൈനര്‍ വരുണ്‍ വേണുഗോപാല്‍ എന്നിവരാണുള്ളത്‌.

ഫഹദ്‌ ഫാസിലുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്ന നസ്രിയ കൂടെ എന്ന അഞ്‌ജലി മേനോന്‍ ചിത്രത്തിലൂടെയാണ്‌ സിനിമയിലേക്ക്‌ തിരികെയെത്തിയത്‌. പിന്നീട്‌ വളരെ സെലക്ടീവായാണ്‌ താരം സിനിമകള്‍ ചെയ്യുന്നത്‌. അതിഥി വേഷത്തില്‍ മണിയറയിലെ അശോകനില്‍ ആണ്‌ താരം അവസാനമെത്തിയത്‌. തെലുഗില്‍ ആദ്യമായാണ്‌ നസ്രിയ എത്തുന്നത്‌.