Categories
Film News

ആണ്ടെ സുന്ദരാനികി : നസ്രിയ ജോയിൻ ചെയ്തു

മലയാളി താരം നസ്രിയ തെലു​ഗിലേക്കെത്തുകയാണ്. നാനി നായകനായെത്തുന്ന മ്യൂസികൽ റൊമാന്റിക് കോമഡി ചിത്രത്തിലാണെത്തുന്നത്. ആണ്ടെ സുന്ദരാനികി എഴുതി സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയ – മെന്റൽ മാദിലോ, ബ്രോചെവാരെവാരുര ഫെയിം. നസ്രിയ അടുത്തിടെ ടീമിൽ ഹൈദരാബാദിൽ ജോയിൻ ചെയ്തു. ഫഹദ് ഫാസിലും പുഷ്പ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തി.

2014ൽ വിവാഹശേഷം നസ്രിയ വളരെ സെലക്ടീവായാണ് സിനിമ ചെയ്യുന്നത്. താരത്തിന്റെ ആദ്യ തെലു​ഗ് സിനിമയാണിത്.

നവീൻ യെർനേനി , രവി ശങ്കർ വൈ എന്നിവർ ചേർന്നാണ് ആണ്ടെ സുന്ദരാനികി സിനിമ നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ബാനറിൽ. അണിയറയിൽ വിവേക് സാ​ഗർ സം​ഗീതമൊരുക്കുന്നു. നികേത് ബൊമ്മി, സുരാരി പൊട്രു, ഫെയിം ആണ് സിനിമാറ്റോ​ഗ്രഫിയും രവിതേജ ​ഗിരിജാല എഡിറ്റിം​ഗ്. പ്രൊഡക്ഷൻ ഡിസൈനർ ലത തരുൺ, സൗണ്ട് ഡിസൈനർ വരുൺ വേണു​ഗോപാൽ എന്നിവരാണ് അണിയറയിൽ.