Categories
Film News

നായാട്ട് റിലീസിനൊരുങ്ങുന്നു; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നായാട്ട് ഏപ്രിൽ 8ന് റിലീസ് ചെയ്യുകയാണ്. ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ , നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് കഴിഞ്ഞ ദിവസം. മാർട്ടിൻ പ്രക്കാട്ട് ആറ് വർഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണിത്. അദ്ദേഹത്തിന്‍റെ കഴിഞ്ഞ സിനിമ ദുൽഖർ സൽമാൻ ചിത്രം ചാര്‍ളി ആയിരുന്നു.

നായാട്ട് തിരക്കഥ ജോസഫ് ഫെയിം ഷാഹി കബീർ ആണ്. പോലീസ് ത്രില്ലർ സിനിമയാണിത്. ഷൈജു ഖാലിദ് സിനിമാറ്റോഗ്രഫി, മഹേഷ് നാരായണൻ എഡിറ്റിംഗ്. വിഷ്ണു വിജയ് , ഗപ്പി, അമ്പിളി ഫെയിം സംഗീതമൊരുക്കുന്നു. മാർട്ടിൻ പ്രക്കാട്ട് , പ്രശസ്ത സംവിധായകൻ രഞ്ജിത്, പിഎം ശശിധരൻ എന്നിവരുടെ ബാനർ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സുമായി ചേർന്ന് സിനിമ നിർമ്മിക്കുന്നു.