Categories
Film News

നായാട്ട് മെയ് 25 മുതൽ നെറ്റ്ഫ്ലിക്സിൽ

മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു.റിപ്പോർട്ടുകളനുസരിച്ച് മെയ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അണിയറക്കാർ ഉടൻ ഔദ്യോ​ഗിക പ്രഖ്യാപനം നടത്താനിരിക്കുകയാണ്.

കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ്ജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ ഏപ്രിൽ 8ന് തിയേറ്ററുകളിലെത്തി. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രമായിത്. ജോസഫ് ഫെയി ഷാഹി കബീർ തിരക്കഥ ഒരുക്കിയ സിനിമ പോലീസ് കഥയാണ് പറഞ്ഞത്.

ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രഫിയും മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്ന് എഡിറ്റിം​ഗും നിർവഹിച്ചു.

പ്രശസ്ത സംവിധായകൻ രഞ്ജിത്, പിഎം ശശിധരൻ എന്നിവർ ചേർന്ന് ​ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി , മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ബാനറുകളിൽ സിനിമ നിർമ്മിച്ചു.