Categories
Film News

നായാട്ട് സെൻസറിം​ഗ് പൂർത്തിയാക്കി, യുഎ സർട്ടിഫിക്കറ്റ്

ഏപ്രിൽ 8ന് തിയേറ്ററുകളിലേക്കെത്തുകയാണ് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ ടീം ഒന്നിക്കുന്ന നായാട്ട്. സിനിമ യുഎ സർട്ടിഫിക്കറ്റോടെ സെൻസറിം​ഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്നു. ജോസഫ് ഫെയിം ഷഹി കബീർ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. പോലീസ് ത്രില്ലർ സിനിമയിൽ പ്രധാനതാരങ്ങളെല്ലാം പോലീസുകാരായണെത്തുന്നത്.

സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് മുൻസിനിമ ചാർളിയുടെ വമ്പൻ വിജയത്തിന് ശേഷം ആറ് വർഷത്തെ ഇടവേളയെടുത്തിരുന്നു. അതുകൊണ്ട് തന്നെ സംവിധായകന്റെ പുതിയ സിനിമ വൻ പ്രതീക്ഷകളോടെയാണെത്തുന്നത്.

ഷൈജു ഖാലിദ് സിനിമാറ്റോ​ഗ്രാഫി ഒരുക്കുന്നു. മഹേഷ് നാരായണൻ എ‍ഡിറ്റിം​ഗ്. ​ഗപ്പി, അമ്പിളി ഫെയിം വിഷ്ണു വിജയ് സം​ഗീതമൊരുക്കുന്നു. സംവിധാകൻ രഞ്ജിത് , പിഎം ശശിധരൻ എന്നിവരുടെ ബാനർ ​ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സുമായി ചേർന്ന് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് സിനിമ നിർമ്മിക്കുന്നു.