Categories
Film News

നയൻതാര ചിത്രം നെട്രികണ്ണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

നയൻതാരയുടെ പുതിയ സിനിമ നെട്രികണ്ണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓൺലൈനിലൂടെ റിലീസ് ചെയ്തു. മിലിന്ദ് റാവു- അവൾ ഫെയിം സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് വിഘ്നേശ് ശിവൻ ആണ്. അദ്ദേഹത്തിന്‍റെ സ്വന്തം ബാനറായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്.
പ്രശസ്ത കൊറിയൻ ത്രില്ലർ സിനിമ ബ്ലൈന്‍റിന്‍റെ ഒഫീഷ്യൽ റീമേക്ക് ആണ് നെട്രികണ്ണ്. ഒരു കാറപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട പോലീസ് അക്കാഡമിയിലെ ഒരു സ്ത്രീ കാഡറ്റ് വർഷങ്ങൾക്ക് ശേഷം സ്വന്തം കഴിവുകൊണ്ടും അവരുടെ നായയുടെ സഹായത്താലും ഒരു കൊലപാതക കേസ് കണ്ടുപിടിക്കുന്നതാണ് കഥ.

നെട്രികണ്ണ് അണിയറക്കാർ ഒറിജിനൽ സ്ക്രിപ്റ്റ് തമിഴ് പ്രേക്ഷകർക്ക് യോജിക്കുന്ന തരത്തിലാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. ആർഡി രാജശേഖർ സിനിമാറ്റോഗ്രഫിയും ഗിരീഷ് ഗാനങ്ങളും ലോറൻസ് കിഷോർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.