Categories
Film News

സൂര്യയുടെ അടുത്ത ചിത്രത്തില്‍ നായികയായി നയന്‍താര

എന്‍ജികെ യ്ക്ക് ശേഷം, നിലവിലെ സിനിമചിത്രീകരണം പൂര്‍ത്തിയായ ശേഷം പൂര്‍ത്തിയായ ശേഷം, സംവിധായകന്‍ ശിവയുടെ ചിത്രത്തിലേക്ക് കടക്കും. വിശ്വാസം എന്ന അജിത് ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജത്തിന് ശേഷം സംവിധായകന്‍ ഒരുക്കുന്ന സിനിമയാണിത്. സ്റ്റുഡിയോ ഗ്രീന്‍ സിനിമ നിര്‍മ്മിക്കുന്നു.

നയന്‍താരയെ ചിത്രത്തില്‍ നായികയാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് അറിയുന്നത്. ശിവയുടെ വിശ്വാസത്തിലും നയന്‍താരയായിരുന്നു നായികയായെത്തിയത്. മാസ്, ഗജിനി, ആദവന്‍ തുടങ്ങിയ സിനിമകളില്‍ നയന്‍താര സൂര്യയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. തമിഴിലെ ചില വലിയ ചിത്രങ്ങളുടെ തിരക്കിലാണ് താരമിപ്പോള്‍. വിജയ് ചിത്രം ബിജില്‍, രജനീകാന്ത് ചിത്രം എന്നിവയില്‍ നയന്‍താരയാണ് നായികയാകുന്നത്.സൂര്യ ചിത്രം നയന്‍താര ചെയ്യുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

സൂര്യ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ കാണുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം ചിത്രത്തെ കുറിച്ച് ഏറെ വാചാലനായിരുന്നു.