Categories
Film News

നയന്‍താര ദളപതി 63 സെറ്റില്‍ ജോയിന്‍ ചെയ്യുന്നു

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മാര്‍ച്ചില്‍ ദളപതി 63ല്‍ ജോയിന്‍ ചെയ്യും. സ്‌പോര്‍ട്‌സ് ഫിലിമിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. വിജയും നയന്‍താരയും കുറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. പ്രഭു ദേവ ചിത്രം വില്ലില്‍ 2009ലാണ് ഇരുവരും ഒന്നിച്ചത്. നയന്‍താരയും അറ്റ്‌ലിയും രാജ റാണിയില്‍ ഒന്നിച്ചിരുന്നു.

ദളപതി 63 സ്‌പോര്‍ട്‌സ് സിനിമയാണെന്നും ചിത്രത്തില്‍ പുതുമുഖങ്ങള്‍ കാണുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് എന്നിവരും സിനിമയിലുണ്ടാകും. ഏആര്‍ റഹ്മാന്‍ സംഗീതം ചെയ്യുന്ന സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തുന്നത് അനി അരസുവാണ്.

വിജയ് ചിത്രത്തിനുവേണ്ടി അഞ്ചാമത്തെ തവണയാണ് ഏആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നത്. ഉദയ, അഴകിയ തമിഴ്മകന്‍, മെര്‍സല്‍, സര്‍ക്കാര്‍ എന്നിവയ്ക്ക് ശേഷം.